Monday, November 12, 2007

വിട

ഷൂസ് ധരിച്ച് മുറ്റത്തേയ്ക്കിറങ്ങി. അനിയത്തിയുടെ കൈയ്യില്‍ നിന്നും ബാഗ് വാങ്ങി തോളിലിട്ടു.എല്ലാവരോടും ഒന്നു കൂടി യാത്ര പറഞ്ഞു.അമ്മയോടുമാത്രം പറഞ്ഞില്ല. എങ്ങാനും എന്റെ നിയന്ത്രണം വിട്ടാലോ?.വീടിനെ ഒന്നുനോക്കി. മനസില്‍ വിട പറഞ്ഞു...ഞാന്‍ പോവുകയാണ്....ഇത്രയും കാലം എന്ടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ വീടു വിട്ട്....ഈ മണ്ണു വിട്ട്.....ഈ നാടു വിട്ട്..മറ്റൊരു പ്രവാസിയായി.

മ്യാവൂ ..മ്യാവൂ ...എവിടെയോ നിന്ന് എന്റെ കണ്ണന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.

”നന്നായി വാ മോനേ” കൈക്കോട്ടു പിടിച്ചു തഴമ്പിച്ച കൈ കൊണ്ട് എന്നെ ചേര്‍ത്തു പിടിച്ചു രാഘവേട്ടന്‍ പറഞ്ഞു.

“സമയം കളയാതെ വേഗം ഇറങ്ങ്” അച്ചന്‍ പറഞ്ഞു.

അച്ചന്‍ ഓട്ടോയിലോട്ടു കയറി.പിന്നാലെ ഞാനും.വീടിനു നേരെ നോക്കി ഒന്നുകൂടി കൈ വീശി. നനഞ്ഞ ചില്ലിലൂടെയുള്ള കാഴ്ച്ച പോലെ എല്ലാം അവ്യക്തമായിരുന്നു. സ്വതവേ സംസാരപ്രിയനായ അച്ഛന്‍‍ ഓട്ടോ റെയില്‍‌വേ സ്റ്റേഷനില്‍ എത്തുന്നതു വരെ ഒന്നും മിണ്ടിയില്ല.

ഒരു മണിക്കുറോളം വൈകിയെത്തിയ ട്രെയിനെ ഞാന്‍ മനസാ ശപിച്ചു..കുറച്ചു കൂടി വൈകാമായിരുന്നില്ലേ?

വെറുപ്പോടെ പടികള്‍ കയറി. അച്ഛനും കൂടെ വന്നു. ബെര്‍ത്ത് കണ്ടു പിടിച്ചു. വണ്ടി അനങ്ങി തുടങ്ങിയപ്പോള്‍ അച്ഛന്‍ പുറത്തു കടന്നു. എന്റെ നേരെ കൈ വീശി. ആ കണ്ണുകള്‍ തിളങ്ങുന്നുവോ? ട്രെയിന്‍ വേഗതയാര്‍ജിച്ചു.

ഇന്നലെ തിരക്കിട്ടു വാങ്ങിയ ഷൂസ് അപ്പോഴും കാലില്‍ കിടന്നു വിങ്ങുന്നുണ്ടായിരുന്നു...

34 comments:

Sherlock said...

മറ്റൊരു റീ‍മേക്ക് - വിട

ദിലീപ് വിശ്വനാഥ് said...

വേടിച്ച എന്നൊരു വാക്കില്ല. മേടിച്ച എന്നാണ്.
എന്തിനാ ഇതൊക്കെ പറഞ്ഞതെന്ന് മനസിലായില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു വിട ചൊല്ലലിന്റെ നൊമ്പരം

:)

മയൂര said...

എവിടെക്കായിരുന്നു യാത്ര? എഴുത്ത് നന്നായിട്ടുണ്ട്...

ശ്രീ said...

ജിഹേഷ് ഭായ്...

ചെറുകഥ നന്നായീട്ടോ.

:)

സാല്‍ജോҐsaljo said...

:|

കുഞ്ഞന്‍ said...

എന്തായാലും വീമാനത്തിലല്ലല്ലൊ പോയത്..!

ട്രെയിനില്‍ പോകുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഒരു തിരിച്ചുവരവ് നടത്താം, പക്ഷെ വീമാന പ്രവാസികള്‍ എന്തു ചെയ്യും...?

ചെറുകഥ നന്നായിട്ടുണ്ട്...!

Anonymous said...

പലതും ഓര്‍ത്തുപോയി. നന്നായിട്ടുണ്ട്.

സഹയാത്രികന്‍ said...

എന്റെ മുന്നില്‍ നീ വരണ്ടാ... കൈയ്യില്‍ കിട്ടിയാല്‍ കൊല്ലും ഞാന്‍... !വെറുതേ മനുഷ്യനെ വിഷമിപ്പിക്കനായിട്ട്...!
:)
കുഞ്ഞേട്ടന്റെ ചോദ്യം ഒന്ന് നോട്ട്... :(
വെറുതേ ഓരോന്ന് ഓര്‍മ്മിപ്പിക്കാന്‍...!
:(

ജിഹേഷ് ജി...ചെറുതാണേലും പറയാനുള്ളതെല്ലാം പറഞ്ഞു... :)

Murali K Menon said...

ആദ്യത്തെ ട്രെയിന്‍ യാത്ര ഓര്‍മ്മയില്‍....പിന്നീടുള്ള എല്ലാ യാത്രകളും ആദ്യയാത്ര പോലെ തന്നെ ദു:ഖകരമായിരുന്നു എന്നുള്ളത് മറ്റൊരു സത്യം.
നന്നായി ഓര്‍മ്മകള്‍

സണ്ണിക്കുട്ടന്‍ /Sunnikuttan said...

എന്താ ജിഹേഷെ, പെട്ടന്ന് വീടിനെക്കുറിച്ചോര്‍ത്തോ?

Meenakshi said...

വിട വായിച്ചപ്പോള്‍ വിട ചൊല്ലലിണ്റ്റെ നൊമ്പരമുണ്ടായി. ജിഹേഷിന്‌ അഭിനന്ദനങ്ങള്‍.

ബാജി ഓടംവേലി said...

റീമേക്ക് കൊള്ളാം

പ്രയാസി said...

എന്തു പറ്റി കൂട്ടാരാ..
സാരമില്ലെടാ..വിരഹം നമ്മട കൂടപ്പിറപ്പല്ലേ..
കുഞ്ഞേട്ടന്‍ പറഞ്ഞപോലെ വിമാനം പൊങ്ങുമ്പൊ..നമ്മുടെ നാടു കുഞ്ഞായി വരുമ്പോ...
ഹൊ..!

Sherlock said...

വാല്മീകി, തെറ്റു ചൂണ്ടികാട്ടിയതിനു നന്ദി.. വേടിച്ച എന്നുള്ളതു മാറ്റി വാങ്ങിയ എന്നാക്കിയിട്ടുണ്ട്.. കാല് വിങ്ങുന്നതു പോലെ മനസും വിങ്ങുന്നുണ്ടായിരുന്നു എന്നാണു ഉദ്ദേശിച്ചത്..

പ്രിയാ, :)

മയൂരാ, :) ബാംഗ്ലൂരിലേക്ക്

ശ്രീ, :)

സാല്ജോ, :)

കുഞ്ഞാ, :) കാര്യം ശരി തന്നെ..

മേന്‌നേ, :)

സഹയാത്രീ, :) സോറീട്ടാ...

മുരളിയേട്ടാ, :) ആദ്യത്തേത് മാത്രമല്ല ..പിന്നെയുള്ളതും ദുഃഖകരം തന്നെ ..തീവ്രത കുറവായിരിക്കും എന്നു മാത്രം

സണ്ണിക്കുട്ടാ :) എപ്പോഴും ഓര്ക്കാറുണ്ട്

മീനാക്ഷി, :)

ബാജിയേട്ടാ, :)

പ്രയാസീ, :) ശരിയാണ് ....

ഈ വിടപറച്ചിലില് എന്നോടൊപ്പം ചേര്ന്ന എല്ലാവര്ക്കും നന്ദി...

വേണു venu said...

ജിഹേഷേ, വളറ്റെ ചുരുങ്ങിയ വാക്കുകളില്‍‍ ഒരു വിടചോല്ലല്‍‍ തന്മയത്വമായി അവതരിപ്പിച്ചു. തഴമ്പു പിടിച്ച രാഘവേട്ടന്‍റെ വിരലുകളും നിശ്ശബ്ദനായിരുന്ന അച്ഛനും ഒക്കെ വായനക്കാരോടു് ഒരുപാടു് സംസാരിച്ചു കേട്ടോ.:)

ഗിരീഷ്‌ എ എസ്‌ said...

വായനസുഖം നല്‍കുന്ന
മനോഹരമായ രചന..
അഭിനന്ദനങ്ങള്‍...

Sethunath UN said...

ജിഹേഷ്,
ന‌ല്ല എഴുത്ത്.

ഏ.ആര്‍. നജീം said...

പടയെ പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്നത് പോലെയായി...
ഇതൊക്കെ മറക്കാനാണ് ഈ ബൂലോകത്ത് ഇങ്ങനെ കറങ്ങി നടക്കുന്നത് അപ്പോ ദേ ഇവിടേയും ... ഒരോന്ന്
ഓര്‍മ്മിപ്പിക്കാനായിട്ട്...


[ നന്നായി അവതരിപ്പിച്ചിരിക്കുന്നു... :) ]

Sherlock said...

വേണുവേട്ടാ, നന്ദി. താങ്കളൂടെ അഭിപ്രായം എനിക്കു കൂടുതല് ആത്മവിശ്വാസം തരുന്നു

ദ്രൗപദി, നന്ദി

നിഷ്കളങ്കാ, നന്ദി

നജീമിക്കാ, നന്ദി

വന്നതിനും വായിച്ചതിനും...

അലി said...

വിടവാങ്ങലില്‍ മനസ്സിന്റെ വിങ്ങലോ..?
അതോ പുതിയ ഷൂകൊണ്ട് കാലിന്റെ വിങ്ങലോ... ?

എന്തായാലും നന്നായിട്ടുണ്ട്...

ഹരിശ്രീ said...

വെറുപ്പോടെ പടികള്‍ കയറി. അച്ഛനും കൂടെ വന്നു. ബെര്‍ത്ത് കണ്ടു പിടിച്ചു. വണ്ടി അനങ്ങി തുടങ്ങിയപ്പോള്‍ അച്ഛന്‍ പുറത്തു കടന്നു. എന്റെ നേരെ കൈ വീശി. ആ കണ്ണുകള്‍ തിളങ്ങുന്നുവോ? ട്രെയിന്‍ വേഗതയാര്‍ജിച്ചു

Good Story.

അപര്‍ണ്ണ said...

ഒരു ലിങ്കിലൂടെ ഇങ്ങോട്ട്‌ വന്നതാ. മനുഷ്യനെ ഇങ്ങിനെ വിഷമിപ്പിക്കണ കഥകളാണല്ലോ എല്ലാരുടേം കയ്യില്‍.
:(

മന്‍സുര്‍ said...

ജിഹേഷ്‌ ഭായ്‌...

നന്നായിരിക്കുന്നു

വിട.....ഒരു നൊമ്പരമായി......അക്ഷരങ്ങളില്‍
ഒരു നോവിന്‍ കണമായ്‌.........

നന്‍മകള്‍ നേരുന്നു

Sherlock said...

അലി, നന്ദി

ഹരിശ്രീ, നന്ദി

അപര്‍ണ്ണ, സോറീട്ടാ

മന്‍സൂര്‍ ഭായ്, നന്ദി

വന്നതിനും വായിച്ചതിനും...

ഗീത said...

എന്റെ കൊച്ചുമാമന്‍ ആദ്യമായി ജോലിക്ക് പോയത് ഓര്‍ത്തുപോകുന്നു...
കോഴിക്കോട് ആയിരുന്നു പോസ്റ്റിങ്.

കുറുമാന്‍ said...

എന്നാലും അമ്മയോട് യാത്ര പറയാതെ പോവരുതായിരുന്നു :)

Sherlock said...

ടീച്ചറേ, ഓര്‍മ്മകളെ ഉണര്‍ത്താന്‍ കഴിഞ്ഞെന്നറിഞ്ഞതില്‍ സന്തോഷം..

കുറുമാന്‍ ജി, ഹ ഹ...സാഹചര്യം അതായിപ്പോയില്ലേ..

Unknown said...

മറക്കാനും ,ഓര്‍ക്കാനും ഇഷ്ട്ടപ്പെടാത്ത നിമിഷങ്ങള്‍.
സ്വന്തം കണ്ണീര്‍ ഒതുക്കുകയാണോ ,മറ്റുള്ളവരുടെ കണ്ണീരൊപ്പുകയാണോ വേണ്ടതെന്ന ധര്‍മസങ്കടം....തിരിച്ചു വരാന്‍ കഴിയുമോ.വന്നാലും ഇവരിലാരെയൊക്കെ വീണ്ടും കാണാന്‍ സാധിക്കും എന്നൊക്കെയുള്ള ആകുലതകള്‍....ചുരുങ്ങിയ വാക്കുകളില്‍ഊടെ നമ്മള്‍ പ്രവാസികളുടെ ദുഃഖം വരച്ചുകാട്ടിയിരിക്കുന്നു.......അഭിനന്ദനങ്ങള്‍...

വേഴാമ്പല്‍ said...

Jihesh,
Touching ayirunnu kadha.
iniyumezhuthoo.

Unknown said...

നന്നായി എഴുതിയിരിക്കുന്നു!
ഞാനും അവിടെ ഉണ്ടായിരുന്ന പോലെ തോന്നി പോയി!!...

കാനനവാസന്‍ said...

എന്തിനാ മാഷെ ഞങ്ങളെ ഇങ്ങനെ കരയിക്കുന്നെ.......
ഈ പോസ്റ്റ് വായിച്ചപ്പോള്‍ പഴയകാര്യങ്ങള്‍ ഓര്‍ത്തുപോയി.

അവതരണം നന്നായി....

Sherlock said...

ആഗ്നേയേച്ചി, നാടോടി, വേഴാമ്പല്‍, നീത, കാനനവാസന്‍...വിടവങ്ങലിനെത്തിയ എല്ലാവര്‍ക്കും നന്ദി :)

qw_er_ty

Rare Rose said...

ഹ്രുദയസ്പര്‍ശി ആയിരുന്നുട്ടോ വിടവാങ്ങല്‍...പുതിയ ഷൂ വിന്റെ വിങ്ങല്‍ ...മനസ്സിന്റെ വിങ്ങല്‍...എല്ലാം കൊണ്ടും വിഷമമായി വായിച്ചപ്പോള്‍.......:(