Sunday, September 30, 2007

സ്വപ്നങ്ങള്‍ - ഭാഗം2

എന്തൂട്ട് ക്ണാപ്പാ ഈ സായ്പ്പന്‍ മാര് പറയുന്നേ..ഒന്നും മനസിലാവുന്നില്ല. ടൈയ്യും കോട്ടുമൊക്കെ കെട്ടി കുറുമാന്‍ ചേട്ടനും സങ്കുചേട്ടനും ഇരുന്നു ഭയങ്കരമായി തലയാട്ടുന്നുണ്ട്..ഞാനാണെങ്കി വീട്ടിലെ കള്ളിമുണ്ടില്‍...ഒരു ഹാപ്പി ബനിയനൊക്കെ ഇട്ട്..
ഏതൊ പ്രൊജെക്ട്റ്റിന്റെ കാര്യമായ ചര്‍ച്ചയാണ്...പെട്ടെന്ന് വാതില്‍ തുറന്നു അമ്മവന്നു..

“എത്ര പേര്‍ക്കുള്ള അരിയിടണം”...

“ഒരു ആറു പേര്‍ക്കുള്ളത് ഇട്ടോ” രണ്ടു സായിപ്പന്‍മാര്‍, കുറുമാന്‍, സങ്കു ചേട്ടന്‍ പിന്നെ ഞാന്‍..പിന്നെ ബാക്കിയുള്ളത് ബഫര്‍...

പിന്നെയും ഞാനിരുന്നു തലയാട്ടല്‍ തുടര്‍ന്നു..ഇതെന്തു ഭാഷയാണ്?

കുറച്ചു കഴിഞ്ഞപ്പോള്‍..കുറെ കോക്കകോള യുമാ‍യി ശ്രീ വന്നു...എല്ലാവര്‍ക്കും നല്ല തണുത്തത് കൊടുത്തു..എനിക്കു മാത്രം
നല്ല ചൂട് കോള. അല്ലേലും അങ്ങേര്‍ക്കറിയാം തണുത്തത് കഴിച്ചാല്‍ എനിക്ക് തൊണ്ടയ്ക്ക് പിടിക്കില്ലെന്ന്..

ഞാന്‍ വേഗം ചൂടു ചായയുമായി [സത്യം!!- പുറത്തു വന്നപ്പോള്‍ എന്റെ കയ്യില്‍ ചായയായിരുന്നു] കോണ്ഫറന്‍സ് റുമിന്റെ പുറത്തു കടന്നു..

അവിടെ ഒരു രാജാപാര്‍ട്ട് ലുക്കില്‍ സഹയാത്രികന്‍ നില്‍ക്കുന്നു. ഒരു സ്വര്‍ണ്ണ കിരീടം..വലതു കൈയ്യില്‍ വാള്‍..ഇടതുകൈയ്യിന്റെ കൈതണ്ടയില്‍ ഒരു ചുവന്ന ഷാള്‍. ..എന്നെ തടഞ്ഞു നിര്‍ത്തി ആള് ബാഡ്ജ് വേടിച്ചു..

“ഇതു പഴയതായി ദേ അവിടെ നിന്ന് പുതിയത് വേടിച്ചോ..“

അവിടെ ചെന്നപ്പോള്‍ മൂന്നു പെണ്ണുങ്ങള്‍ മലയാളത്തില്‍ സംസാരിക്കുന്നു..എനിക്കാകെ അത്ഭുതമായി...

“ദേഡി നിന്റെ ബ്ലോഗില് കുറെ കമെന്റ്സ്” ....ഞാനൊന്ന് എത്തി നോക്കി..കൊച്ചുതേസ്യാ....

ഹൈ..ഇതാണോ ആള്‍...കണ്ടാല്‍ കൊച്ചൊന്നുമല്ലല്ലോ..മലബാര്‍ എക്സ്പ്രസ് വായിച്ചേ പിന്നെ ഞാന്‍ ആ കൊച്ചിന്റെ വല്യ ഫാന്‍ ആയിപ്പോയി...ദേ ഇപ്പോള്‍ ആള് മുന്നില്‍..

“അതെ ആ കസേര എന്റെയാ” ഞാന്‍ കൊച്ചിനോടു പറഞ്ഞു..

“ആണാ..പേരെഴുതി വച്ചിട്ടൊണ്ടാ?”

ങാഹാ അങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ..തെറ്റിയാല്‍ ഫാനും കടിയ്ക്കും.. കസേരേടെ കാലെപിടിച്ച് രണ്ടു കുടയല്‍..കൊച്ചാണെ
അട്ടയെപോലെ അപ്പഴും കസേരേല്‍ തന്നെ..മൂന്നാ‍മത്തെ കുടയലിനു കസേര എന്റെ കയ്യില്‍, കൊച്ചാണെ അപ്പുറത്തെ ക്യൂ‍ബിലും‍

താഴേയ്ക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ദേ അനിയത്തി..

“എന്താടി ക്ലാസ് ഇത്ര പെട്ടെന്നു കഴിഞ്ഞോ?..ങാ വേഗം പോയിരുന്ന് പഠിയ്ക്ക്“ ഒരു ചേട്ടന്റെ പവറെടുത്ത് കുറച്ചു ഗൌരവത്തില്‍ തന്നെ പറഞ്ഞു..

“ശരിയേട്ടാ” [സ്വപനത്തില്‍ മാത്രമേ എനിക്കി മറുപടി പ്രതീക്ഷിക്കാന്‍ പറ്റൂ :) ]

അവളെ സെകന്‍‍ഡ് ഫ്ലോറില്‍ ഇറക്കി ഞാന്‍ വേഗം കഫെറ്റേരിയായിലേയ്ക്ക് നടന്നു..ഇന്നു സി.ഇ.ഒ വരുന്നതിനാ‍ല്‍ സദ്യയുണ്ട്...
അവിടെ നോക്കുമ്പോള്‍ നിലത്ത് മുഴുവന്‍ ഇല തന്നെ....ഇലയില്‍ ചവിട്ടാതെ ഉള്ളില്‍ കടക്കാന്‍ യാതൊരു നിര്‍വാഹവുമില്ല..അവസാനം രണ്ടുമൂന്നു എലേല്‍ ചവിട്ടി ഉള്ളി കേറി ഇരുന്നു.

..ദേ അപ്പോ ഒരു ചേച്ചി വന്നു ഞാന്‍ ചവിട്ടിയ എലേല്‍ തന്നെ വിളമ്പി...ചെ ചെ...ഇതു ഞാന്‍ ചവിട്ടിയ എലയാ..മാറ്റിതാ‍...ഞാനിരുന്നു കരയാന്‍ തുടങ്ങി...

എന്തു ചെയ്യാനാ അപ്പോഴേയ്ക്കും അലറാം അടിച്ചു...നിങ്ങള് ഷമി..

13 comments:

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

അവിടെ ഒരു രാജാപാര്‍ട്ട് ലുക്കില്‍ സഹയാതികന്‍ നില്‍ക്കുന്നു. ഒരു സ്വര്‍ണ്ണ കിരീടം..വലതു കൈയ്യില്‍ വാള്‍..ഇടതുകൈയ്യിന്റെ കൈതണ്ടയില്‍ ഒരു ചുവന്ന ഷാള്‍. ..എന്നെ തടഞ്ഞു നിര്‍ത്തി ആള് ബാഡ്ജ് വേടിച്ചു..

ദേ..ഞാന്‍ വീണ്ടും ഒരു സ്വപ്നം കണ്ടൂട്ടാ..

കുഞ്ഞന്‍ said...

സഹയാതികന്‍ ഒരു ഇടതുപക്ഷക്കാരനാണല്ലേ, ചുവന്ന ഷാള്‍..!

സ്വപ്നം ബ്ലാക്ക് & വൈറ്റ് അല്ലാന്ന് മനസ്സിലായി, സ്വപ്നം കാണാണെങ്കില്‍ ഇതുപോലെ കളര്‍ഫുള്‍ സ്വപ്നം കാണണം!

സഹയാത്രികന്‍ said...

യേന്‍ ജിഹേഷ് ജി...യേന്‍ മാഡ്തീരാ....?

അല്ല മാഷേ...നമുക്കിട്ടായിരുന്നോ താങ്ങ്...
അപ്പൊ പാറാവാണു പണി...
അല്ല ഇനി സഹയാതികന്‍ എന്ന പേരില്‍ വേറാരെങ്കിലും ഉണ്ടോ...?

എനിക്കിട്ടാണെങ്കില്‍ ഒരു ത്രി കുറവുണ്ട്... ത്രി.

ഇടതുപക്ഷക്കാരനായിട്ടല്ല കുഞ്ഞേട്ടാ... ഗ്ളൂമി സണ്‍ഡേ കേട്ട ഫീലിങ്ങില്‍ മുറിച്ച കൈ കെട്ടി വച്ചിരിക്കുകയായിരുന്നു... രക്തവര്‍ണ്ണമായ വെള്ളത്തുണി...

:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഈ അക്ഷരപിശാചിന്റെ ഒരു കാര്യം..ഇങ്ങളെ തന്യാ ഞാന്‍ കണ്ടേ..പിന്നെ താ‍ങ്ങീതല്ലാട്ടോ കണ്ടത് കുറിച്ചൂന്നു മാത്രം..ക്ഷമി

സഹയാത്രികന്‍ said...

ഗ്ളൂമി സണ്‍ഡേ

സഹയാത്രികന്‍ said...

ഡാങ്ക്സ്...
അങ്ങനെയെങ്കിലും സ്വന്തമായീലോ ഒരു സ്വര്‍ണ്ണക്കിരീടോം.... വാളും...!
(പണ്ട് കൂട്ടുകാര്‍ വെള്ളമടിച്ച് കൈയ്യില്‍ മാത്രല്ല ദേഹമാസകലം വാളു വച്ചിട്ടുണ്ട്)
:)

ശ്രീ said...

ഹ ഹ...
ജിഹേഷ് ഭായ്... ചിരിച്ചു പോയി.
സഹയാത്രികാ... ആ കിരീടോം വാളും ഒന്നു തരാമോ? രണ്ടു ദിവസം കഴിഞ്ഞിട്ട് തിരിച്ചേല്‍പ്പിക്കാം...

[ഞാനാണോ കൊക്കക്കോളയും കൊണ്ട് വന്നത്? ച്ഛേ , ഒരു ബോട്ടില്‍‌ എനിക്കു വേണ്ടി മാറ്റി വയ്കാന്‍‌ പോലും മറന്നൂലോ ;)]

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കുഞ്ഞാ, ശ്രീ,സഹയാത്രീ, വന്നതിനും വായിച്ചതിനും നന്ദി.

ഓ കെ ശരി..എനിക്കു സുഖസുഷുപ്തിയുണ്ടാകട്ടെ....അടുത്ത സ്വപ്നത്തിന്റെ ത്രെഡിനായി :)

കുറുമാന്‍ said...

ജിഹേഷേ, ഞങ്ങളുടെ തലയാട്ടല്‍ നിറുത്തുമ്പോള്‍ ഒന്നു പറയണേ, കാലാട്ടാനാ :‌)

എന്റെ ഉപാസന said...
This comment has been removed by the author.
ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കുറുമാന്‍ ചേട്ടാ, സത്യം പറ..ആ സായിപ്പന്‍മാര്‍ എന്തോന്നാ പറഞ്ഞത്?

സുനിലേ, ???? എനിക്ക് ഒന്നും മനസിലായില്ലാ‍ാ‍ാ

എന്റെ ഉപാസന said...

ഭായ്
ഒരാല്‍ക്ക് മാത്രമേ ഞാനെഴുതിയത് മനസ്സിലാകൂ. ആ‍ാള് ഇവിടെ എത്തിയിയ്യില്ല.ഞാന്‍ ആനെങ്കില്‍ ഒന്നും വിശദീകരിക്കാനും പോണില്ല,
:)
ഉപാസന

Uthpreksha said...

cola purathayappozhekkum chaaya..
athenikkishtappettu.