Thursday, November 1, 2007

ഉറക്കത്തിലേക്ക്

“എവിടെയായിരുന്നെടാ ഇതു വരെ ?” വസൂരിക്കല നിറഞ്ഞ മുഖം ചുളിച്ച് അമ്മാവന്‍‍ ചോദിച്ചു.

“കവലേല് കൊരങ്ങാട്ടം കണ്ടു നിന്നതാ..”

“നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാ അവിടേം ഇവിടേം നോക്കി നില്‍ക്കരുതെന്ന്...” ഠേ.. ഠേ....

നീറുന്ന ചന്തിയും അതിനേക്കാ‍ളേറെ നീറുന്ന മനസുമായി പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെ നിന്നും അമ്മയുടെ അടുത്തേയ്ക്ക് ഓടീ.

പൂവിട്ടുനില്‍ക്കുന്ന വട്ടമാവിന്റെ താഴത്തെ ശിഖരത്തില്‍ ചെന്നിരുന്നു. ഇവിടെയാകുമ്പോള്‍ തനിക്ക് അമ്മയെകാണാം..അമ്മയുമായി സംസാരിക്കാം... ഇന്നു കാലത്തും വൃത്തിയാക്കിയ ഇടമാണ്...പക്ഷേ വീണ്ടും മാവിലകള്‍ വീണു കിടക്കുന്നു. മാവില്‍ നീന്നും ഇറങ്ങി മണ്‍ക്കുമ്പാരത്തില്‍ മുകളിലുള്ള ഇലകള്‍ പെറുക്കി കളഞ്ഞു.

എല്ലാവരാലും തന്നെ വെറുപ്പോടെയാണ് വീക്ഷിച്ചത്.അച്ഛനെ കൊന്നവന്‍. താന്‍ ജനിച്ച് ഒരാഴ്ച തികയുന്ന ദിവസമാണത്രെ അച്ഛന്‍ ആക്സിഡന്റില്‍ പെട്ടത്. ചോമു കണിയാന്‍ ഇതെല്ലാം പ്രവചിച്ചിരുന്നു. അമ്മാവന്‍ പലതവണ നിര്‍ബന്ധിച്ചിട്ടും വയറ്റിലായിരുന്ന തന്നെ നശിപ്പിക്കാന്‍ അച്ഛന്‍ സമ്മതിച്ചില്ല.

അമ്മിണിയൊഴികെ ആരുമായും കൂട്ടില്ല തനിക്ക്..വേറെ ആരുമായും കൂട്ടു വേണ്ട. ഇന്നലെ തെക്കേലെ രാമന്റെ കൂടെ അച്ചുകുത്തി കളിക്കുമ്പോള്‍ അവനോട് അവന്റെ അമ്മ പറഞ്ഞത് കണ്ണീകണ്ട ശവങ്ങളുമായി കളിവേണ്ടെന്നാണ്.

വേണ്ട ആരുമായും കൂട്ടു വേണ്ട.

അവനെ കണ്ടതും അമ്മിണി മണികള്‍ കുലുക്കി ഓടിയെത്തി.

*************************************************************
“എടോ വറീതേ, താന്‍ നാളെ വന്നിട്ട് ആ പൈയ്യിനെ കൊണ്ടക്കോ എന്നിട്ട് എന്താന്നുവച്ചാ‍ താ..ഇതിനെയൊന്നും തീറ്റിപ്പോറ്റീട്ട് വല്യ കാര്യം ഒന്നും ഇല്ല. ശല്യം ആണെങ്കി ഇശ്ശി ഇണ്ടു താനും.ആ നശിച്ച ചെക്കനാണെങ്കില്‍ അതിന്റെ പിന്നാലെയാ‍ എപ്പോഴും”

**************************************************************

പിറ്റേന്ന് കാലത്തെഴുന്നേറ്റ് നോക്കുമ്പോള്‍ അമ്മിണി കഴുത്തില്‍ കയറില്ലാതെ തൊടിയിലെ പൂക്കള്‍ തിന്നുകയായിരുന്നു.അമ്മയുടെ മടിയില്‍ താരാട്ടിന്റെ ഈണം കേട്ട് ഉറങ്ങുകയായിരുന്നു അവനപ്പോള്‍, ശാന്തനായി.

22 comments:

Sherlock said...

ഇതിനെ ഒരു കഥയെന്നു പറയാമോ?

പ്രയാസി said...

ബ്ധിം..അമ്മിണിക്കുട്ടി അപ്പിയിട്ടതാ..
പശൂം ചാണകം ഐശ്വര്യമാ..:)

Murali K Menon said...

ഇതസ്സലു കഥയല്ലേ...എന്തിനാ ഇത്ര സംശയം...
പക്ഷെ ഒരുപാടു ദു:ഖം നിറഞ്ഞ് നില്ക്കുന്നു. എനിക്കിത്തരം കഥകള്‍ വായിക്കുമ്പോള്‍ മനസ്സിനകത്ത് ഒരു തരം നീറ്റലാണ്, എന്താണന്നറിയില്ല, അങ്ങനെ സംഭവിച്ചുപോകുന്നു....
തീമുകള്‍ മാറി മറഞ്ഞ് വരട്ടെ.... ആശംസകള്‍

അച്ചു said...

ഞാന്‍ വീണ്ടും വന്നു...

ഒരു ഫീലിങ്ങ്സ്‌ ഉള്ള കഥ....നന്നായി ഭായ്‌.. :-)

കുഞ്ഞന്‍ said...

പിന്നേതാ കഥ മാഷെ..?


ടച്ചിങ്ങ്‌സ് ടച്ചിങ്‌സ്.....!

അച്ചു said...

സുനിലും ഞാനും ഒരേ ബാച്ച്‌ ആയിരുന്നു.. :-)

Sethunath UN said...

തീ‌ര്‍ച്ച‌യായും! ന‌ന്നായി ജിഹേഷ്

ദിലീപ് വിശ്വനാഥ് said...

ഇതിനെയല്ലേ കഥയെന്നു പറയേണ്ടത്?

ഏ.ആര്‍. നജീം said...

നല്ല കഥ, കാച്ചിക്കുറുക്കി എഴുതിയിരിക്കുന്നു..
നന്നായിട്ടോ..

ഗുപ്തന്‍ said...

ജിഹേഷേ നോവിച്ചു !

സഹയാത്രികന്‍ said...

ജിഹേഷ്ജി ...മനസ്സിനെ വിഷമിപ്പിച്ചു...
:(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Really touched

ശ്രീ said...

ജിഹേഷ് ഭായ്...

നല്ലൊരു കഥ. നന്നായി ഇഷ്ടപ്പെട്ടു. മനസ്സിനെ സ്പര്‍‌ശിച്ചു. ഇനിയും എഴുതൂ...

:)

SABU PRAYAR ~ സാബു പ്രയാര്‍ said...

nalla kada

Sherlock said...

പ്രയാസീ‍..ഹ ഹ :) എന്റെ സീരിയസ് കഥയെ കോമഡിയാക്കിയല്ലേ?...

മുരളിയേട്ടാ, ഒരുപാടു നന്ദി

കൂട്ടുകാരാ‍, നന്ദി

കുഞ്ഞാ, നന്ദി

നിഷ്കളങ്കാ, നന്ദി

വാല്‍മീകി, നന്ദി

നജീമിക്കാ, നന്ദി

മനു, സോറി :)

സഹയാത്രീ, സോറി :)

പ്രിയാ, നന്ദി

ശ്രീ, നന്ദി

സാബു ചേട്ടാ, നന്ദി

വന്നതിനും വായിച്ചതിനും ആശംസകള്‍ക്കും

ഉപാസന || Upasana said...

oru cheriya post iloode vedanippichchallo bhai
:)
upaasana

Naren Sarma said...

Hi Jihesh, would like to meet sometime. Sarmaji

Sherlock said...

സുനിലേ, :)

naren, gimme ur email

മന്‍സുര്‍ said...

ജിഹേഷ്‌ ഭായ്‌

മനോഹരമീ കഥ.........അതിമനോഹരം
കൊച്ചു വരികളിലൂടെ ഒത്തിരി.....


നന്‍മകള്‍ നേരുന്നു

ഗുരുജി said...

ജിഹേഷ്,
പ്രിയപ്പെട്ട കുട്ടീ എന്നു വിളിച്ചോട്ടേ...
ഈ കഥ ഒരുപാടിഷ്ടപ്പെട്ടു....ഒരു ചെറിയ നൊമ്പരം തന്നു...ഈ കഥകൊണ്ടു തന്നെ ജിഹേഷ് എന്ന പേരു ഇനി ഒരിക്കലും മറക്കില്ല.... എല്ലാ കഥകളും ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നു...

Sherlock said...

ഗുരുജി, താങ്കള്‍ക്കിത് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം

qw_er_ty

നിരക്ഷരൻ said...

ജിഹേഷിന്റെ കഥ വായിച്ചു. വളരെ നന്നായിരുന്നു.
ഞെട്ടിപ്പിക്കുന്നതായിരുന്നു ക്ലൈമാക്സ്.
വളരെ വ്യത്യസ്തമായി അത് പറയുകയും ചെയ്തു.

'പിറ്റേന്ന് കാലത്തെഴുന്നേറ്റ് നോക്കുമ്പോള്‍' എന്നതില്‍ മാത്രം ഒരു പിശക് തോന്നി. 'പിറ്റേന്ന് കാലത്ത് അമ്മിണി കയറില്ലാതെ....'എന്ന് മതിയായിരുന്നു. ആരാണ് പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് നോക്കിയത് എന്നത് ഒരു വ്യക്തതയില്ലാതെ നില്‍ക്കുന്നതുകൊണ്ടാണ് അങ്ങിനെ തോന്നിയത്. എളിയ അഭിപ്രായം പറഞ്ഞെന്ന് മാത്രം.

ജിഹേഷിന് അഭിനന്ദനങ്ങള്‍, ആശംസകള്‍.