Saturday, September 15, 2007

സ്വപനങ്ങള്‍ - ഭാഗം1

അമ്മയുടെ ഇ-മെയിലുണ്ടായിരുന്നു ..വേഗം വീട്ടിലെത്തണമെന്നു. അതുകൊണ്ട് വേഗം എഴുന്നേറ്റു. പല്ലു തേയ്ക്കാനോ കുളിക്കാനോ നില്‍ക്കാതെ വേഗം വസ്ത്രം ധരിച്ച് പുറത്തെത്തിയപ്പോഴേയ്ക്കും രാഘവേട്ടന്‍ പുഞ്ചിരിക്കുന്ന മുഖവുമായി പുറത്തു നില്‍ക്കുന്നു. പെട്ടെന്നുള്ള യാത്രയായതിനാല്‍ “ഡ്രൈവര്‍ യൂണിഫോം“ എടുത്തിട്ടില്ലെന്നു തോന്നുന്നു. ഫ്ലൈറ്റ് റോഡിനു പുറത്തിറക്കി കഴുകി കുട്ടപ്പനാക്കി നിര്‍ത്തിയിരിക്കുന്നു.

നല്ല മഴക്കാറുണ്ട് ഇപ്പോഴും..രാത്രി മുഴുവന്‍ മഴയായിരുന്നു. റോഡെല്ലാം ചെളിക്കുണ്ടായി മാറിയിരിക്കുന്നു. രാഘവേട്ടന്‍ വേഗം ഫ്ലൈറ്റിന്റെ ഉള്ളില് കയറി..ആസ് യുഷ്വല്‍ ഒരു നിമിഷം നെഞ്ചില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. സ്റ്റാര്‍ട്ട് ചെയ്ത് ഫസ്റ്റ് ഗിയറിലിട്ട് മുന്നോ‍ട്ടെടുത്തു. എയര്‍പ്പോര്‍ട്ട് റോഡിലേയ്ക്ക് ഒരു നൂറ് മീറ്ററുണ്ട് വീടിന്റെ അടുത്തു നിന്ന്.

സമയം 7 മണി ആകുന്നതേ ഉള്ളൂ എയര്‍പ്പോര്‍ട്ട് റോഡ് നിറഞ്ഞു കവിഞ്ഞു വാഹനങ്ങള്. ഇത്രയും തിരക്കിനിടയിലൂടെ വളരെ കൂള്‍ ആയി ഫ്ലൈറ്റ് ഓടിക്കാന്‍ രാഘവേട്ടനെ കൊണ്ടേ സാധിക്കൂ.

“നമുക്ക് രണ്ടു ലിറ്റര് മണ്ണെണ്ണ അടിക്കണം” രാഘവേട്ടന്‍ പറഞ്ഞു.
“അത് നമുക്ക് ദൊം‌ലൂരു നിന്നടിയ്ക്കാം” ഞാന്‍ പറഞ്ഞു

പെട്ടെന്നാണ് മുന്നില്‍ ഒരു ടാറ്റാ മോട്ടോഴ്സിന്റെ പുതിയ ഒരു ലക്ഷത്തിന്റെ ഫ്ലൈറ്റ് ബ്രേക്ക് ചവിട്ടിയത്. രാഘവേട്ടന് സമയോചിതമായി പെരുമാറിയതിനാല്‍ ഒരു കൂട്ടിയിടി ഒഴിവായി. പക്ഷേ എന്തു ചെയ്യാം പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷവന്നു നമ്മുടെ വാലിന്മേല്‍ ഒറ്റയിടി. ഓട്ടോ നിര്‍ത്തി ഡ്രൈവര്‍പുറത്തിറങ്ങി വന്നു ഫ്ലൈറ്റിന്റെ കീ ഊരിയെടുത്തു.

“എന്‍ സാര്‍ ഏന്‍ മാഡതീരാ...“ അയാള്‍ വന്ന് രാഘവേട്ടനോട് ചൂടായി. പാവം ചൂടാ‍കാണ്ടിരുന്നാലേ അത്ഭുതമുള്ളൂ‍. അങ്ങേരുടെ ഓട്ടോയുടെ മുന് വശത്തെ ചില്ലെല്ലാം പൊട്ടിയിട്ടുണ്ട്. അവസാനം ഒരു ആയിരം രൂപയില്‍ അങ്ങേരു സന്ധിയായി. ക്രെഡിറ്റ് കാര്‍ഡ് എടുത്തു കൊടുത്തപ്പോള്‍ അയാള്‍ ഓട്ടോയില്‍ പോയി സ്വൈപ്പ് ചെയ്ത് സ്ലിപ്പുമായി തിരിച്ചു വന്നു. സ്ലിപ്പില്‍ സൈന്‍ ചെയ്തു കൊടുത്ത് ഞങ്ങള് യാത്ര തുടര്‍ന്നു.

കോടിഹള്ളി എത്താറായപ്പോഴാണ് ആ നേരം കെട്ട നേരത്ത് ട്രാഫിക്ക് പോലീസ് കൈ കാട്ടിയത്.

പോ: വെയറീസ് യുവര് യൂണിഫോം?
രാ : സര് വി വെറ് ഇന്‍ എ ഹറി ദാറ്റ്സ് വൈ
പോ: ആര് യു ഡ്രങ്ക്
രാ : നോ സര്‍
പോ: ദെന്‍ ബ്ലോ റ്റു മൈ ഫെയ്സ്

രാഘവേട്ടന്‍ ആഞ്ഞു ഒരു ഊത്താ‍യിരുന്നു. കാലത്തേ പല്ലു പോലും തേച്ചിരുന്നില്ല.പാവം നമ്മടെ പോലീസ്, ഒരൊറ്റ ഓട്ടമായിരുന്നു( മിക്കവാറും വാളുവയ്ക്കാനായിരിക്കും). ആ സമയം കൊണ്ട് ഞങ്ങള്‍ വേഗം മുന്നോട്ടെടുത്തു,

ഇന്റല്‍ ഓഫീസിന്റെ അടുത്തുള്ള ബങ്കില് നിന്ന് മണ്ണെണ്ണയും ഫില് ചെയ്ത് പിന്നെ ദൊം‌ലൂര്‍ ലക്ഷ്യമാക്കി വച്ചു പിടിച്ചു

ദും‌ലൂര് ഫൈ ഓവറില്‍ വച്ച് ഞങ്ങള് ടെയ്ക്ക് ഓഫ് ചെയതു. പതുക്കെ മേഘപാളികള് ക്കിടയിലേയ്ക്ക് നൂണു കയറി. മഴ മേഘങ്ങളായിരുന്നു ചെറുതായി മഴ ചാറിത്തുടങ്ങി. വേഗം വിന്‍ഡോസ് ഉയര്ത്തിവച്ചു ഏസി ഓണ് ചെയ്തു. നല്ല തണുപ്പ്...പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

കണ്ണു തുറക്കുമ്പോള് അമ്മ മുന്നിലുണ്ട്.
“ഡാ എഴുന്നേല്‍ക്ക് ദാ നിന്നെ കാണാന് രാഘവേട്ടന്‍ വന്നിരിക്കുന്നു”

മുറ്റത്തു ചെന്നപ്പോളുണ്ട് അവിടെ രാഘവേട്ടന്‍ ഒരു കയ്യില്‍ മുഷിഞ്ഞ തോര്‍ത്തുമുണ്ടും മറ്റേ കയ്യില് തളപ്പുമായി
“തെക്കേ പറമ്പില് പണിക്കു വന്നതാ അപ്പോ മോന് വന്നെന്നറിഞ്ഞു. ഒന്നു കാണാന് വന്നതാ.. സുഖാണോ മോനെ”

ശുഭം...ഒരു സ്വപ്നത്തിന്റെ അന്ത്യം‌‌‌‌‌‌‌‌‌‌‌‌‌

--------------------------------------------------------------------------
കടപ്പാട്: സ്വന്തം ഫ്ലൈറ്റില്‍ നാട്ടില്‍ പോകുന്നതും അവിടെ വീടിനടുത്തു ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതുമൊക്കെ സ്വപ്നം കണ്ട എന്റെ സഹമുറിയന്

14 comments:

Sherlock said...

പെട്ടെന്നാണ് മുന്നില്‍ ഒരു ടാറ്റാ മോട്ടോഴ്സിന്റെ പുതിയ ഒരു ലക്ഷത്തിന്റെ ഫ്ലൈറ്റ് ബ്രേക്ക് ചവിട്ടിയത്. രാഘവേട്ടന് സമയോചിതമായി പെരുമാറിയതിനാല്‍ ഒരു കൂട്ടിയിടി ഒഴിവായി. പക്ഷേ എന്തു ചെയ്യാം പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷവന്നു നമ്മുടെ വാലിന്മേല്‍ ഒറ്റയിടി. ഓട്ടോ നിര്‍ത്തി ഡ്രൈവര്‍പുറത്തിറങ്ങി വന്നു ഫ്ലൈറ്റിന്റെ കീ ഊരിയെടുത്തു.

ഒരു സ്വപനം പൊലിപ്പിച്ചെഴുതിയത്

സഹയാത്രികന്‍ said...

“എന്‍ സാര്‍ ഏന്‍ മാഡതീരാ...“ ... ഇത് യെന്തിരപ്പി മൊഴിഞ്ഞത്...?

:)
സുഹൃത്തേ..., താങ്കളെത്ര ഭാഗ്യവാന്‍..., സുന്ദര സ്വപ്നങ്ങള്‍ കൂട്ടിനുണ്ടല്ലോ...!

Sherlock said...

സഹയാത്രികാ.
അതു കന്നടമാണപ്പീ.. തൃശൂരു ഭാഷയില് പറയാണെങ്കില് “എന്തൂട്ടാടാ കാണീക്കണേ?”.പിന്നെ ഇവിടെയാണെങ്കി ഏതു അണ്ടനും അടകോയടനും പരസ്പരം “സാര്‍” എന്നാണു വിളിക്കുക :)

മയൂര said...

സ്വപ്നം അതിഗംഭീരം...:)

സഹയാത്രികന്‍ said...

ഡാങ്ക്സ്...

ഇനി ആരേലും യെന്തേലും കാണീക്കുവാണേ ചുമ്മാ ചോദിക്കാലോ... "യേന്‍ സാര്‍.... യേന്‍ മാഡതീരാ...?"

കന്നടഭാഷയിലെ ആദ്യ ഗുരുവേ...പ്രണാമം...

Sethunath UN said...

കണ്ട സ്ഥിതിക്ക് കൊറച്ചൂടെ വിശദമായിട്ട് കാണാമായിരുന്നു. കൊള്ളാം ജിഹേഷ്.

Sherlock said...

മയൂര,
വന്നതിലും വായിച്ചതിലും പെരുത്തു നന്ദി

നിഷ്കളങ്കാ,
കണ്ടതെല്ലാം കുറച്ചു മാത്രം..ബാക്കിയെല്ലാം പൊലിപ്പിച്ചതല്ലേ..ആശംസകള്ക്കു നന്ദി

സഹയാത്രികാ, വെറ്റിലേം അടയ്ക്കേം ആയി പോന്നോളൂ.. :)

ഉപാസന || Upasana said...

സ്വപനങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ..?
ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ കാണട്ടേ...
:)
ഉപാസന

ഓ. ടോ: മാഡതീരാ എന്നുപറഞ്ഞാ കാണിക്കുക ആണോ “ചെയ്യണത്“ എന്ന്ല്ലേ.

മാഡു =ചെയ്യുക. അപ്പൊ?

Sherlock said...

സുനിലേ, ഞാനും അങ്ങനെ ആഗ്രഹിക്കുന്നു..
കമെന്റ്സിനു നന്ദി.

പിന്നെ “മാഡതീരാ” നേരിട്ടുള്ള ട്രാന്‍സ്‌ലേഷനില്‍ “ചെയ്യണേ?” എന്നു തന്നെയാണ്..പക്ഷേ സന്ദര്‍ഭത്തിനനുസരിച്ച് “എന്താ കാണിക്കണേ” എന്നും ഉപയോഗിക്കാമെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്.

Rasheed Chalil said...

സ്വപ്നം കാണാനും വേണം ഒരു ഭാഗ്യം... ഇനിയും കാണൂ...

ശ്രീ said...

ജിഹേഷ് ഭായ്...
സ്വപ്നം കാണുമ്പോള്‍‌ ഇങ്ങനെ കാണണം... അതിലെങ്കിലും പിശുക്കു കാട്ടരുത്.
(അല്ലാതെ, സ്വപനത്തില്‍‌ കാളവണ്ടി ഓടിച്ചാലെന്തു സന്തോഷം തോന്നാന്‍‌?)
;)

uthpreksha said...

nannayi.pavam prashob.alle?

uthpreksha said...

nannayi.pavam prashob.alle?

പ്രശോബ് [Prashob] said...

Hentamme....Appo irakki alle..