Monday, October 1, 2007

സ്വപ്നങ്ങള്‍ - ഭാഗം3

ഞാന്‍ നാട്ടിലാണ്, തൃശൂര്. കാലത്തെ തന്നെ വരാന്തയിലിരുന്നു ചുടു ചായയുമായി രസാവീടെ അനലോഗ് ഡിസൈന്‍ ബുക്ക് വായിക്കുകയായിരുന്നു. പെട്ടെന്ന് ദേ എന്റെ മുന്നില്‍ ഒരു എലി.

കാര്‍ബണ്‍ റെസിസ്റ്ററുപോലുള്ള കാല്..പോളിസ്റ്റര്‍ കപ്പാസിറ്റര്‍ പോലുള്ള ചെവി..അഴിഞ്ഞ ഇന്‍ഡക്ടര്‍ പോലുള്ള വാല്‍..നല്ല കട്ടമീശ. കക്ഷി ഞാനവിടെ ഉണ്ടെന്നുള്ള യാതൊരു ഭാവവും കാണിക്കാതെ ചുമ്മാ ബിഗ് ബബൂളും ചവച്ചോണ്ടു നില്‍ക്കുന്നു.

എന്റെ രക്തം തിളച്ചു. അരെ സാലാ...മേരാ ഗര്‍മെം ആകര് മുജെ മൈന്റ് നഹിം കര്‍ത്താ ഹെ ഹൈ ഹം?...
കയ്യിലിരുന്ന ബുക്കെടുത്ത് ഒരൊറ്റ പൂശ്.. എലി ദേ കെടക്കുണു പടം മാതിരി.

പിറ്റേന്നു എന്റെ ഹൌസ് ഓണര്‍ (ബാംഗ്ലൂരിലെ വീടിന്ടെ) വലിയവായില് കരഞ്ഞോണ്ട് വീടിന്ടെ മുന്നില്‍. പിന്നാലെ ഒരു പത്തിരുനൂറു പേര്‍ വടിവാളുമൊക്കെയായി..

അങ്ങേരുടെ കയ്യില്‍ ആ എലിയുടെ ഡെഡ് ബോഡിയുമുണ്ട്.

“ഡേയ്...കൊലൈകാരാ...എതുക്കെടാ എന്‍ തങ്കത്തെ കൊലപണ്ണെ?“

അയാള്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന എലിയായിരുന്നത്രേ. ഇതിനു പ്രതികാരം ചെയ്യുമെന്നു പറഞ്ഞാണ് അയാള്‍ പോയത്..


പക്ഷേ എനീക്കു ഇനിയും പിടികിട്ടിയിട്ടില്ലാത്തത് എന്താണെന്നു വച്ചാല്‍ ഈ ഗഡിയുടെ എലിയെങ്ങനെ ബാംഗ്ലൂരു നിന്ന് തൃശൂര് എത്തിയെന്നുള്ളതാണ്. അല്ലെങ്കില്‍ അതു പോട്ടെ ഞാന്‍ പടമാ‍ക്കി വലിച്ചെറിഞ്ഞ എലിയെയും കൊണ്ട് ഇങ്ങേര് എങ്ങിനെ എന്റെ വീട്ടില്‍ എത്തി?...ഐയാം റിയലി കണ്‍ഫൂസ്ഡ്..

16 comments:

Sherlock said...

എന്റെ രക്തം തിളച്ചു. അരെ സാലാ...മേരാ ഗര്‍മെം ആകര് മുജെ മൈന്റ് നഹിം കര്‍ത്താ ഹെ ഹൈ ഹം?...
കയ്യിലിരുന്ന ബുക്കെടുത്ത് ഒരൊറ്റ പൂശ്.. എലി ദേ കെടക്കുണു പടം മാതിരി.

പുതിയൊരു സ്വപ്നവും കൂടി

സഹയാത്രികന്‍ said...

ഇതിലിത്ര കണ്‍ഫ്യൂഷനാകാനെന്തിരിക്കുന്നു....
ദേ ഇങ്ങോട്ട് നോക്ക്യേ... ദിത് തൃശ്ശൂര്‍.... ദത് ബാംഗ്ലൂര്‍... ദിവിടെ (തൃശ്ശൂര്‍) നിന്ന ഭായ് ദവിടെ (ബാംഗ്ലൂര്‍)നിന്ന എലിയെ കയ്യിലിരുന്ന പുസ്തകം വച്ച് ഒരൊറ്റ പൂശ്... ദാണ്ടെ കെടക്കണൂ എലി ( പടായി വീണത് ദവിടെ തന്ന്യാണു...) മനസ്സിലായില്ലേ... ഇല്ല്യേ...!
ദേ ഇങ്ങോട്ട് നോക്ക്യേ... ദിത് തൃശ്ശൂര്‍.... ദത് ബാംഗ്ലൂര്‍...

:)

എന്നെയങ്ങ് കൊല്ല്... കഴിഞ്ഞ സ്വപ്നത്തീല്‍ എന്റെ കൈയ്യിലിരുന്ന ആ വാളു വച്ച്തന്നെ കൊല്ല്...അല്ല പിന്നെ...

:)

Sherlock said...

സഹയാത്രി...ഞാനിത്തിരി ഓവറായോ?..:)

ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

ശ്രീ said...

ജിഹേഷ് ഭായ്...

അപ്പോ എലി വീട്ടില്‍‌ കയറി വന്നതിലല്ലാ, അതു നമ്മളെ മൈന്‍‌ഡ് ചെയ്യാത്തതിലാണു പരിഭവം, അല്ലേ?
:)
ഒരു കാര്യം ചോദിക്കാന്‍‌ മറന്നു...
ഇതെവിടെ വച്ചാ ഇതിനും മാത്രം സ്വപ്നം കണ്ടു കൂട്ടുന്നത്?

ഓഫീസിലിരുന്ന് ഉറക്കമാണോ?സര്‍‌ക്കാര്‍‌ ജോലിയാണെങ്കില്‍‌ ചോദിക്കാതെ തന്നെ ഉറപ്പാക്കാമായിരുന്നു.
:)

Sherlock said...

ഫസലേ, നന്ദി

ശ്രീ, പലതും വളരെ പണ്ടു കണ്ടതാണ്‌....പിന്നെ എന്റെ വക മസാല ഉള്ള കാര്യം പ്ര്ത്യേകം പറയേണ്ടല്ലോ..:)

സഹയാത്രികന്‍ said...

അയ്യൊ ... മാഷേ ഓവറായിട്ടൊന്നുമില്ല...
താങ്കളുടെ സ്വപ്നം വായിച്ച അതേ രസത്തോടെ ഒരു കമന്റടിച്ചൂന്നു മാത്രം...
എന്റെ തമാശ ഓവറായോ.... എങ്കില്‍ അടുത്ത ഓവര്‍ താങ്കളെറിഞ്ഞോളൂ...

നീരസല്ല്യാന്നു കരുതുന്നു

:)

കുഞ്ഞന്‍ said...

ബാഗ്ലൂരുകാരിപ്പോള്‍ തമിഴാണു സംസാരിക്കുന്നതല്ലെ..?..:(

Sherlock said...

സഹയാത്രീ, നോ പ്രോബ്സ്...:) ഇതൊക്കെ ഒരു രസമല്ലേ..

കുഞ്ഞാ, എല്ലാം..സ്വ്പ്നമല്ലേ. :)

ഉപാസന || Upasana said...

ഭായ്,
കൊള്‍ലാം നേരമ്പോക്ക്..
:)
ഉപാസന

പ്രയാസി said...

ജിഹേഷേ..കലക്കിയളിയാ...

കൊറെ നാളായി ഒരു സ്വപ്നം കാണണമെന്നു വിചാരിക്കുന്നു..നടക്കുന്നില്ലാ..

വേറൊന്നുമല്ലാ.. ഞാന്‍ ജയന്‍..!
സഹയാത്രികന്‍ ജഗ്ഗു..!
ജിഹേഷ് ടീ.ജി.രവി..!

എന്നിട്ടു വേണം‌...രണ്ടിനേം...എടുത്തിട്ടൊന്നലക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍..:)

Sherlock said...

പ്രയാസീ, സ്വപനത്തില്‍ ഹെലികോപ്റ്റ്ര് ഉണ്ടാകുമല്ലോ അല്ലേ :)

പ്രയാസി said...

സീമയുണ്ടെങ്കില്‍...ഹെലികോപ്ടറും ആകാ‍ാ‍ാ‍ാ‍ാ‍ാ‍ാം..:)

അണ്ണാ ഇനി കോപ്ടറില്‍ തൂങ്ങാന്‍ വയ്യ..!

ഹരിശ്രീ (ശ്യാം) said...

സ്വപ്നങ്ങളെല്ലാം വായിച്ചു , ചിരിച്ചു. പുതിയതൊന്നും കണ്ടില്ലേ?

ദിലീപ് വിശ്വനാഥ് said...

ഇപ്പോഴാണെങ്കില്‍ ഒറ്റക്ക് ബസില്‍ പോകാവുന്നതെ ഉള്ളു. ഇത്തിരിയും കൂടി കഴിഞ്ഞാല്‍ ആളുകള്‍ കാറുവിളിച്ചു കൈയും കാലും കെട്ടി കൊണ്ടു പോകേണ്ടി വരും.

Sherlock said...

പ്രയാസീ, ഐവി ശശി ചേട്ടന് സമ്മതിക്കേണങ്കീ....:)
ഹരിശ്രീ, സ്വ്പനം കാണാന് ഇപ്പോ "ടൈം" കിട്ടാറില്ല....മുടിഞ്ഞ പണിയാണ് :)
വാല്മീകി, ഞങ്ങള് ദേ വരുന്നു.... ബൂലോകരെ നമ്മുടെ വാല്മീകിക്ക് ഇളകീന്നാ തോന്നണേ...:(