Thursday, September 10, 2009

വണ്ട്

(റീ-പോസ്റ്റ് )

ഉയര്‍ന്നു താഴുന്ന നെഞ്ച്, നിശ്വാസത്തില്‍ ചൂടു കൂടിയിരിക്കുന്നു. ഇപ്പോഴും ആ വൃത്തികെട്ട വണ്ട് തലക്കുള്ളില്‍ കിടന്നു മൂളുന്നുണ്ട്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ തലയോട്ടില്‍ വന്നിടിക്കുന്നു. ഇത്രയും നേരം നെറ്റിയുടെ ഭാഗത്തായിരുന്നു. നേരം വെളുത്തതോടെ വശങ്ങളിലേക്ക് മാറി. ചെവിയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം കണ്ടതുകൊണ്ടാകണം...

ചില്ലു പൊട്ടിയ വാച്ച് വലിയ ഘടികാരത്തിലേതെന്നപോലെ ശബ്ദമുണ്ടാക്കുന്നു. ഒറ്റയ്ക്കായി പോയ മിനിട്ടു സൂചി മാത്രം ഇടതടവില്ലാ‍തെ ചലിക്കുന്നു. ഓരോ ചലനവും തലക്കകത്തെ വണ്ടുകള്‍ പിടിച്ചെടുക്കുന്നുണ്ട്.

മുതുകത്തു വന്നിരുന്നു ഭയലേശമന്യേ ചോരകുടിക്കുന്ന കൊതുകുകള്‍. കൈകള്‍ക്ക് സ്വാതന്ത്യമില്ലല്ലോ.

എല്ലായിടത്തും കൊലയാളികള്‍ ആയിരുന്നു. അച്ഛനുമമ്മയുമടക്കം. കറിക്കത്തിയെടുത്ത് അമ്മയുടെ കഴുത്ത് കണ്ടിച്ചു. അച്ഛനെ നിലത്തിട്ടു കുത്തിക്കീറി.

വാതില്‍ തുറക്കുന്ന ശബ്ദം. ഭക്ഷണവുമായി കൊലയാളികള്‍ വരുകയാണ്. ഇന്നലെ ഭക്ഷണവുമായി വന്ന കൊലയാളിയെ ആക്രമിച്ചതിനാണവര്‍ തലയിലേക്ക് വണ്ടിനെ കടത്തിവിട്ടത്.

വണ്ടിന്റെ ഹുങ്കാരം കൂടിവരുന്നു...ഒന്നുറങ്ങിയാല്‍ മാറിയേക്കും

33 comments:

Sherlock said...

ഡിസ്ക്ലെയ്മര്‍ : തല്ലരുത് :)

Anonymous said...

ഇത്രേയുള്ളായിരുന്നു ശരിക്കും ആ കഥ !

ദിലീപ് വിശ്വനാഥ് said...

മൈഗ്രേന്‍ ആയിരിക്കും. ഒരു ക്രോസിന്‍ കഴിച്ചാല്‍ മതി.

Teena C George said...

എനിക്ക് എല്ലാം മനസ്സിലായി!!!

അഭിലാഷങ്ങള്‍ said...

അസുഖം ഇപ്പോ കുറവുണ്ടോ?

:-)

ഓ.ടോ:

ഡിസ്‌ക്ലൈമര്‍ എഴുതിയത് നിന്റെ ഭാഗ്യം..
അത് വായിച്ചത് എന്റെയും!

-രണ്ടാളും തടികേടാവാതെ രക്ഷപ്പെട്ടു-

ബട്ട് വായനക്കാരുടെ ക്ഷമക്ക് ഒരതിരുണ്ട്. അത് ക്രോസ് ചെയ്‌താല്‍ പിന്നെ ക്രോസിന്‍ കഴിച്ചിട്ടൊന്നും കാര്യമില്ല. നോ യൂസ്..

പിന്നേം ഓഫ്: ജിഹേഷേ, കൊള്ളാം ട്ടോ! നീ ഇങ്ങനത്തെ വായീകൊള്ളാത്ത സംഗതികള്‍ ഒക്കെ എഴുതുന്നവനായിരുന്നോ?

:-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ അതാണ് സംഭവം...
എനിട്ടിപ്പൊ എങ്ങനെ അസുഖം കുറഞ്ഞൊ..?
അതൊ വണ്ടിന്റെ പരുവമായൊ...?

ജൈമിനി said...

അതുശരി, ഇതാണല്ലേ, ആ പറഞ്ഞ സില്‍മാക്കഥ... ഹ ഹ! :)

ഓടോ: നേരിട്ടു ഞാന്‍ കാണുന്നുണ്ട്. :)

കാര്‍വര്‍ണം said...

നന്നായീട്ടോ.

എന്നാലും എന്തേലും കഴിക്കാന്‍ മറക്കണ്ട.
സ്വല്പം പിശകുണ്ട് കേട്ടോ

ഗീത said...

ഒരു പാരാസെറ്റാമോള്‍ കഴിച്ചോണ്ടുറങ്ങിക്കോളൂ, ജിഹേഷ്......

അപ്പോഴിങ്ങനെ വായിച്ചാല്‍ മനസ്സിലാകാത്ത കഥ എഴുതാനുള്ള tendency കുറയും...

(സത്യമായിട്ടും ഒന്നും മനസ്സിലായില്ല)

ഏ.ആര്‍. നജീം said...

മൊത്തം ഒരു പൊക പോലെ..തലയുടെ ദേ ഇവിടെയായിട്ട് ഒരു മൂളള്‍ കേള്‍ക്കുന്നു....

ഒക്കെ ജിഹേഷിന്റെ പോസ്റ്റ് വായിച്ചപ്പോ തുടങ്ങിയതാ...:)

ശ്രീ said...

ജിഹേഷ് ഭായ്...

ഇതു പാരസെറ്റമോളും ക്രോസിനും കഴിച്ചാല്‍‌ മാറുമെന്ന് ഉറപ്പില്ലാട്ടോ.

[അല്ലാ, ഞാനിപ്പോ എന്തിനാ ഇവിടെ വന്നത്? ];)

CHANTHU said...

ന്‌ക്ക്‌ മനസ്സിലായില്ല, കൊതുകാണോ. കഥലയിലെന്തു ചോദ്യംല്ലെ ?

Sandeep PM said...

ഇപ്പോഴാണ്‌ പപ്പു പാസായത്‌ :)

പ്രയാസി said...

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...
ഡിസ്ക്ലെയ്മര്‍ : തല്ലരുത് :)

ഇങ്ങനെയുള്ളവരെ ആരും തല്ലില്ല..!

പക്ഷെ ചങ്ങലക്കിടും..!

വണ്ടും വട്ടും തമ്മില്‍ വലിയ വിത്യാസം ഇല്ലാ..;)

മുസാഫിര്‍ said...

ഒഴുകുന്ന വെള്ളത്തില്‍ കഥാപാത്രത്തെ കുളിപ്പിച്ച് നീരെളക്കം വന്നാല്‍ രക്ഷപ്പെട്ടു.കഥ ചെറിയതായത് കൊണ്ട് ഇഷ്ടപ്പെട്ടു , വലുതായിരുന്നെങ്കില്‍ വായിക്കുന്നവര്‍ക്കും അസുഖം പകര്‍ന്നേനേ :-)

മന്‍സുര്‍ said...

ജിഹേഷ്‌ ഭായ്‌...

എന്തോ ഒരു ശബ്ദം കേട്ടാണ്‌ ഇങ്ങോട്ട്‌ ഓടി വന്നത്‌
വന്നപ്പോഴല്ലേ കര്യം പിടികിട്ടിയത്‌..........കര്യമാക്കന്റ..ഭായ്‌
ഒന്നുറങ്ങി എഴുന്നേറ്റാല്‍ ഓകെ...

പണ്ട്‌ എന്റെ തലയില്‍ ഇതു പോലൊരു കുറ സ്ഥിരമായി
ഓടിയിരുന്നു......ചത്തോ....അതോ...പുറത്തു പോയോ....ദുരൂത തന്നെ..ഇപ്പോഴും :)

കുറച്ചു വരികളില്‍.....കടല്‍ പോലെ.......

നന്‍മകള്‍ നേരുന്നു

മഴത്തുള്ളി said...

ഹഹഹ എല്ലാവരും ക്രോസിന്‍ ആണല്ലോ മാഷേ നിര്‍ദ്ദേശിക്കുന്നത്. ഇനി ഞാനായിട്ടിപ്പം എന്തുപറയാനാ. ഇനി ഒന്നുകൂടി ഉറങ്ങി നോക്ക്. എന്നിട്ടും മാറിയില്ലേല്‍ തലക്ക് കൈ ചുരുട്ടി ഇടിച്ചാല്‍ മതി. ഹഹഹ.

ആശയങ്ങള്‍ അങ്ങനെ വരുകയാണല്ലോ :)

അച്ചു said...

ഒരു ഡിസ്ക്ലെയ്മര്‍ ഇട്ടാല്‍ എന്തും എഴുതാന്നായോ??..ഇന്നു കിട്ടും...ഇന്നു കിട്ടും...ദാണ്ടെ ഒരു വണ്ട് വരുന്നു...::))

മഞ്ജു കല്യാണി said...

ഇപ്പോ എങ്ങനെയുണ്ട് ഭായ്, അസുഖം കുറവുണ്ടോ?...

Sherlock said...

ഒരു മനോരോഗിയുടെ ചിന്തകളാണു എഴുതാന്‍ ശ്രമിച്ചത്...പക്ഷേ വിജയിച്ചില്ല :(

ഗുപ്താ, ഇത്രേള്ളൂ

വാല്‍മീകി, :)

ടീനാ, ഒരാളെങ്കിലും മനസിലായീന്നു പറഞ്ഞല്ലോ

അഭിലാഷേ, :)

സജീ, :)

മിനീസ്, :) സില്‍മാ കഥ ഇതല്ലാട്ടോ

കാര്‍വര്‍ണ്ണം :)

ടീച്ചറേ, ടീച്ചറും..:)

നജീമിക്കാ, :)

ശ്രീ, :)

ചന്തൂ, :)

ദീപു, :)

പ്രയാസീ, :)

മുസാഫിര്‍, :)

മന്‍സൂര്‍ ഭായ്, :)

മഴത്തുള്ളി മാഷേ, :)

കൂട്ടുകാരാ, :)

മഞ്ജു, :)

ഞാന്‍ ആണയിടുന്നു...ഇനി ഇമ്മാതിരി പോസ്റ്റ് ഇടൂലാ‍ാ...സോറീ സോറീ...സോറീ‍ീ‍ീ...

Anonymous said...

ജിഹേഷേ കഥ മോശമായില്ല. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ വളരെ നന്നായേനെ താനും.

എന്റെ കമന്റ് എന്റെ ‘ഇര’ എന്ന പോസ്റ്റിനെകുറിച്ചായിരുന്നു. (സെല്‍ഫ് അഡ്വെര്‍ട്ടൈസ്മെന്ന്റ്റ് ഷെമി) ഇതേ ത്രെഡാണേ ഞാനൊരു തരത്തില്‍ അവിടെ പറഞ്ഞുനീട്ടി വച്ചേക്കുന്നത്. ഇതു കണ്ടപ്പോല്‍ പകുതി നീളത്തില്‍ പറയാമായിരുന്നൂന്ന് തോന്നി. അത്രേള്ളൂ: ഇത്രേയുള്ളായിരുന്നു ശരിക്കും ആ കഥ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സൂക്കേടുകാരനാ ല്ലേ?

പൈങ്ങോടന്‍ said...

ഡിസ്‌ക്ലൈമര്‍ ഇട്ടത് നിന്റെ ഭാഗ്യം..അല്ലേല്‍ കാണായിരുന്നു :)
ഈ മലപ്പുറം കത്തിക്കൊക്കെ എന്താ ഒരു മൂര്‍ച്ച :)

ഉഗാണ്ട രണ്ടാമന്‍ said...

ജിഹേഷ്‌ ഭായ്‌.......................ഒന്നും ഒന്നും എത്രയാ......?

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

Unknown said...

ഇതു ഞാന്‍ കുറേ നാള്‍ മുന്‍പു വായിച്ചതാണു...

നന്നായിട്ടുണ്ട്... ( ഇപ്പോളാണു കമന്റാന്‍ പറ്റിയതു :-) )

Areekkodan | അരീക്കോടന്‍ said...

ഇത്‌ ഒരു ഏടാകൂടം തന്നെ...

Typist | എഴുത്തുകാരി said...

അയ്യോ പാവം, അന്നും കണ്ടപ്പഴും ഒരു കുഴപ്പമില്ലായിരുന്നല്ലോ.

അരുണ്‍ കരിമുട്ടം said...

2008 ലെ വണ്ട് പോയില്ലേ?:)

|santhosh|സന്തോഷ്| said...

ജിഹേഷിന്റെ ചിന്തകളാണല്ലേ എഴുതാന്‍ ശ്രമിച്ചത്, പക്ഷെ ശരിക്കുള്ളതത്രയും പകര്‍ത്തുന്നതില്‍ വിജയിച്ചില്ല. തുടരൂ....

:)

കണ്ണനുണ്ണി said...

വട്ടാണല്ലേ.....
മാറി നടന്നേക്കാം

Anonymous said...

скачать фильм дорогой джон для просмотра в семеном кругу