Sunday, October 28, 2007

ലേബര്‍ ഡോഗ്

ഈയടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് ഒരു നായയെ വേടിച്ചു. ദാ ഈ കാണുന്നതാണ് പോലെയുള്ളത്.



എനിക്കാണെങ്കീ ഇവറ്റകളുടെ പേരൊന്നും അറിഞ്ഞൂടാ..

ഞാന്‍ : ഇതിന്റെ പേര്?
അവന്‍: ഇതാണ് “ലേബര്‍ ഡോഗ്”

ലേബര്‍ ഡോഗോ...അതെന്ത് സാധനം പണിപ്പട്ടി!!. അപ്പോ തന്നെ ഗൂഗിള്‍ ചെയ്തു...പിന്നെയാണ് ശരിയായ പേര്‍ മനസിലായത് ലാബ്രഡോര്‍.:)

എന്തായാലും പിറ്റെന്നു തന്നെ ഞങ്ങള്‍ ഓര്‍ക്കുട്ടില്‍ ഒരു കമ്യൂണിറ്റി തുടങ്ങി...പണിപ്പട്ടി

ലാബ്രഡോറിനെ ലേബര്‍ഡോഗെന്നു വിളിച്ച ഇദ്ദേഹത്തിന് ഈ കമ്യൂണിറ്റി ഡെഡിക്കേറ്റ് ചെയ്യുന്നു..

ഏവര്‍ക്കും ഇതിലേക്ക് സ്വാഗതം...

17 comments:

Sherlock said...

ലേബര്‍ ഡോഗ് അഥവാ പണിപ്പട്ടി..പണിയെടുക്കാനായി ജനിച്ചവന്‍ :)

സഹയാത്രികന്‍ said...

:)

കുഞ്ഞന്‍ said...

ചെറുതെങ്കിലും നാടന്‍ നര്‍മ്മങ്ങള്‍...!

സാജന്‍| SAJAN said...

തമാശയവിടെ നില്‍ക്കട്ടെ, ഈ പടം ആരു ക്ലിക്കി?
നല്ല സുന്ദരന്‍ പട്ടിയുടെ (ഇവനെത്ര വയസ്സായി?) സുന്ദരന്‍ പടം:)

ശ്രീ said...

ലേബര്‍‌ ഡോഗ്...

ഹ ഹ... കൊള്ളാമല്ലോ കക്ഷി!

:)

Sherlock said...

വാല്മീകി :)

സഹയാത്രീ, :)

കുഞ്ഞാ :)

സാജന്, ഇത് നെറ്റില് നിന്നും എടുത്തതാ..

ശ്രീ, ഈ കക്ഷിയുടെ കോമഡികള്ക്കു വേണ്ടി ഒരു സെപറേറ്റ് ബ്ലോഗ് തന്നെ തുടങ്ങേണ്ടിവരും..:)

തമനു said...

ഹഹഹഹ ....... കലക്കി ജിഹേഷ്

നമ്മള്‍ ഓട്ടോ റിക്ഷയെ ഓട്ടര്‍ഷാ എന്നു പറയുമ്പോലെ വേണോങ്കി ലാബ്രഡോറിനെ “ലാബര്‍‌ര്‍‌റോഗ്” എന്നു പറയാമാരിക്കും... :) ഞാന്‍ ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞു നോക്കി ചിരിച്ചു.... വട്ടു കൂടി എന്നു ബാക്കിയുള്ളോര്‍ക്ക് തോന്നിക്കാണും..

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

പ്രശോബ് [Prashob] said...

തള്ളേ ലവന് ഒരു സംഭവം തന്നെ

Sherlock said...

തമനു, :)

ഹരികുമാര്‍, വായിക്കാം

പ്രശോബേ, പിന്നെ നിനക്കറിയാത്തതു പോലെ!! :)

മയൂര said...

പണിപ്പട്ടി യജമാനനെ കൊണ്ടു പണിയെടുപ്പിക്കുമോ;)

ഏ.ആര്‍. നജീം said...

ഹഹാ നല്ല അസ്സല് നായ....

ഉപാസന || Upasana said...

:)
upaasana

Sethunath UN said...

കൊള്ളാം ജിഹേഷ്. :)

Kaippally said...

ലബ്രഗോഡ്, i mean, ലേബര്‍ ഡോഗ് കൊള്ളാം

Nat said...
This comment has been removed by the author.
Nat said...

സുഹ്റുത്ത് തെറ്റിച്ചു പറഞ്ഞതാണെങ്കിലും Labrador എന്ന വാക്കിന്റെ അറ്ത്ഥം laborer എന്നു തന്നെയാണ്, പക്ഷെ English അല്ല് Spanishല്. Labrador കുട്ട്ന്മാര് പണിയെടുക്കാന് മിടുക്കന്മാരെണെങ്കിലും ആ പേരു വന്നത് ഒരു സ്ഥലപ്പേരില് നിന്നാണ്.